സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്നാരോപിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ യുട്യൂബർക്കെതിരെ നിയമനടപടി.
നിലമ്പൂർ സ്വദേശിയായ രാജൻ ജോസഫിനെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ നാലിനാണ് സംഭവം സംബന്ധിച്ച് ശ്രീനാദേവി കുഞ്ഞമ്മ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവന്ന പൊലീസ്, ഇന്നലെ രാത്രി കൊച്ചിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശ്രീനാദേവി കുഞ്ഞമ്മ സിപിഐയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ, ഇവരെ ലക്ഷ്യമാക്കി നിരന്തരം വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയായ രാജൻ ജോസഫിനെതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സമാനമായ പരാതികൾ നിലവിലുണ്ടെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

