ബെംഗളൂരുവിലെ പൊതുഗതാഗത സംവിധാനത്തിലെ പോരായ്മകൾ നേരിട്ടറിയാൻ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ, കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് ദുരനുഭവം നേരിട്ടു. നഗരത്തിലെ ബസ് സർവീസുകളുടെ തത്സമയ സാഹചര്യം വിലയിരുത്തുന്നതിന്റെ ഭാഗമായി സാധാരണക്കാരനെപ്പോലെ വേഷം മാറി യാത്ര ചെയ്തതായിരുന്നു മന്ത്രി.
ജൂലൈ 12, 2026-ന് ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയ മന്ത്രി ടിക്കറ്റിനായി 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി. എന്നാൽ, കൈവശം ചില്ലറയില്ലെന്ന് പറഞ്ഞ കണ്ടക്ടർ, കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങിപ്പോകാൻ മന്ത്രിയോട് നിർദ്ദേശിക്കുകയായിരുന്നു.
മുഖത്ത് മാസ്ക് ധരിച്ചിരുന്നതിനാൽ താൻ യാത്ര ചെയ്യുന്നത് ഗതാഗത മന്ത്രിയാണെന്ന് കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. ഇതോടെ മന്ത്രി യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ ബസിൽനിന്ന് ഇറങ്ങി.
തുടർന്ന് നാഗഷെട്ടിഹള്ളിയിൽ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര തുടർന്ന മന്ത്രി അവിടെയും അപ്രതീക്ഷിത അനുഭവത്തിന് സാക്ഷിയായി. മീറ്ററിൽ 30 രൂപ കാണിച്ചിട്ടും ഡ്രൈവർ 36 രൂപയാണ് ആവശ്യപ്പെട്ടത്.
മീറ്റർ ഉടൻ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ 40 രൂപ നൽകിയാണ് മന്ത്രി യാത്ര അവസാനിപ്പിച്ചത്.
പൊതുഗതാഗതത്തിലെയും ഓട്ടോറിക്ഷാ സർവീസുകളിലെയും യാഥാർഥ്യങ്ങൾ നേരിട്ടറിഞ്ഞാണ് മന്ത്രി മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

