ഡൽഹിയിൽ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം. പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിൽ കേന്ദ്ര നേതൃത്വം പരാജയപ്പെട്ടുവെന്നും, വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ശരിയായി വിലയിരുത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്നുമാണ് യോഗത്തിൽ ഉയർന്നുവരുന്ന പ്രധാന വിമർശനം.
യോഗം ഇന്നും തുടരുന്ന സാഹചര്യത്തിൽ നേതാക്കൾ ഡൽഹിയിൽ തുടരുകയാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ, കേരളത്തിലെ പാർട്ടിയുടെ നിലപാടുകളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനങ്ങൾ ശക്തമായിരിക്കുകയാണ്.
ഇതിനിടെ, കേന്ദ്രകമ്മിറ്റി യോഗത്തിൽ നിന്ന് ഇപി ജയരാജൻ വിട്ടുനിൽക്കുന്നത് ശ്രദ്ധേയമായി. ആയുർവേദ ചികിത്സയ്ക്കായി അവധിയെടുത്തിരിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം.
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ അസാന്നിധ്യം. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ പാർട്ടി നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായതിൽ പിണറായി വിജയൻ അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.
എന്നാൽ, ഈ വിഷയത്തിൽ തങ്ങളുടെ നിലപാടുകളിൽ മാറ്റമില്ലെന്ന് ഇപി ജയരാജൻ, കെകെ ശൈലജ, പികെ ശ്രീമതി എന്നിവർ വ്യക്തമാക്കി. അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പൂർണ്ണ പിന്തുണ നൽകി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി.
വിഷയത്തിൽ എകെ ബാലൻ, തോമസ് ഐസക് എന്നിവരും രാഗേഷിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

