പാലക്കാട് വടകരപ്പതി ആട്ടയാമ്പതിയിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ സംഭവത്തിൽ യുവാവ് പിടിയിൽ. ആട്ടയാമ്പതി ന്യൂ ഉന്നതി സ്വദേശിനി സരസാൾ (66) കൊല്ലപ്പെട്ട
കേസിലാണ് അയൽവാസിയായ എസ്.ഉദയകുമാർ (19)-നെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
സംഭവത്തിന്റെ പശ്ചാത്തലം
കഴിഞ്ഞ മാസം 12-നാണ് സരസാളിനെ കാണാനില്ലെന്ന് മകൾ ബേബി കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. സരസാളിന്റെ മക്കളായ രവിയും ബേബിയും കുടുംബസമേതം തമിഴ്നാട്ടിലാണ് താമസം.
പതിവായി രാവിലെ ഭക്ഷണവുമായി എത്തുന്ന ബേബിയുടെ മകൻ കാർത്തിക്, 11-ാം തീയതി എത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതും മുൻദിവസം നൽകിയ ഭക്ഷണം കഴിക്കാത്ത നിലയിലും കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ ഫലമുണ്ടാകാതെ വന്നതോടെയാണ് പോലീസിനെ സമീപിച്ചത്.
പ്രദേശത്ത് പോസ്റ്ററുകൾ പതിച്ചും വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. സംശയകരമായ സാഹചര്യത്തിൽ ചില യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് ഉദയകുമാറിലേക്ക് അന്വേഷണം നീണ്ടത്.
കൊലപാതകം ആസൂത്രിതമായി
തമിഴ്നാട്ടിൽ ജോലിക്കു പോയിരുന്ന പ്രതി ഇടയ്ക്കിടെ മാത്രമാണ് ആട്ടയാമ്പതിയിലെ വീട്ടിലെത്തിയിരുന്നത്. സരസാളിന്റെ മൂക്കിലെ സ്വർണ്ണാഭരണങ്ങൾ പ്രതി നേരത്തെ ശ്രദ്ധിച്ചിരുന്നു.
സാരിയുടെ പണം ചോദിക്കാനായി സരസാൾ ഉദയകുമാറിന്റെ വീട്ടിലെത്തിയ സമയം നോക്കി പ്രതി അവരെ അകത്തേക്ക് ക്ഷണിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് തെളിവെടുപ്പിനിടെ പ്രതി വെളിപ്പെടുത്തി. കൃത്യം നടത്തിയത് ഇങ്ങനെ
കഴിഞ്ഞ മാസം 10-ന് രാവിലെ 11 മണിയോടെയായിരുന്നു കൊലപാതകം.
വെട്ടുകത്തിയുടെ മൂർച്ചയില്ലാത്ത ഭാഗം ഉപയോഗിച്ച് കഴുത്തിനു പിറകിൽ ആഞ്ഞടിച്ച് കൊലപ്പെടുത്തിയ ശേഷം, ആഭരണങ്ങളും പണവും കൈക്കലാക്കി. ശേഷം വീടിനു മുന്നിലെ കുളിമുറിയിലെ ഡ്രമ്മിൽ മൃതദേഹം ഇട്ട് കത്തിച്ചു.
പകുതി കത്തിയ ശരീരഭാഗങ്ങളും തലയോട്ടിയും ചാക്കിലാക്കി വീടിന്റെ പിന്നിൽ കുഴിച്ചുമൂടുകയായിരുന്നു. പ്രതിയിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും തെളിവുകളും കണ്ടെടുത്തു.
മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയക്കും. അന്വേഷണ സംഘം
ഡിവൈഎസ്പി എ.കുട്ടിക്കൃഷ്ണൻ, ഇൻസ്പെക്ടർമാരായ കെ.എസ്.സന്ദീപ്, എം.എസ്.ഷാജൻ, എസ്ഐ കെ.കെ.മിഥുൻ ലാൽ, പാലക്കാട് എൽആർ തഹസിൽദാർ കെ.രാധാകൃഷ്ണൻ, പോലീസ് സർജൻ ഡോ.
ജി.ഗോപകുമാർ, ഗ്രേഡ് എസ്ഐ ആർ.തോമസ് ഔസേപ്പ്, എഎസ്ഐമാരായ എം.വി.അനിൽകുമാർ, പി.ശാന്തി എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിരലടയാള വിദഗ്ധരായ കെ.അയിഷ പർവീൻ, അഭിജ്ഞ കൃഷ്ണ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.രാജേഷ്, വി.ഹരിദാസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

