ആലപ്പുഴയിൽ സിപിഎം നേതൃത്വവും മുൻ എംഎൽഎ ജി സുധാകരനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ജി സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി ആർ നാസർ സുധാകരനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പാർട്ടിക്ക് ഏറെ നാളായി തുടരുന്ന ക്ഷമയ്ക്ക് പരിധിയുണ്ടെന്ന് വ്യക്തമാക്കിയ ആർ നാസർ, ഇത്തരം നിലപാടുകൾ അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ തന്നെ ജി സുധാകരനെ കൈകാര്യം ചെയ്യുന്ന സാഹചര്യം ഉടലെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.
കള്ളക്കേസുകൾ എടുക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സിപിഎം നേതാവ് എച്ച് സലാം വിഷയത്തിൽ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമായി.
“രാത്രി പത്തര കഴിഞ്ഞാൽ സുധാകരൻ വിളിയ്ക്കുന്ന കോളിൻ്റെ ടോണും ലാസ്യഭാവവും ഞങ്ങൾക്കറിയാമെന്ന്” എച്ച് സലാം പറഞ്ഞു. “ഇതൊന്നും ഞങ്ങളെ കൊണ്ട് പറയിക്കരുത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, തിരഞ്ഞെടുപ്പ് കാലത്ത് സുധാകരൻ സ്വന്തം നിലയ്ക്ക് പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്കുകൾ വെളിപ്പെടുത്തണമെന്നും എച്ച് സലാം ആവശ്യപ്പെട്ടു. ഡി വൈ എഫ് ഐ നടപ്പിലാക്കുന്ന പൊതിച്ചോർ വിതരണത്തിനെതിരെ ജി സുധാകരൻ നടത്തിയ പരാമർശങ്ങളാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.
യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വവുമായി അദ്ദേഹം അകലുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഈ പോര് മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതൽ കലുഷിതമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

