സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ ജനശ്രദ്ധ നേടിയ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ഒന്നിക്കുന്ന പുതിയ ചലച്ചിത്രം മഹാരാജ ഹോസ്റ്റൽ റിലീസിന് ഒരുങ്ങുന്നു. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം ജൂലൈ 24-ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
സമൂഹമാധ്യമങ്ങളിലെ തങ്ങളുടെ സജീവ സാന്നിധ്യത്തിലൂടെ ശ്രദ്ധേയരായ ഒരു സംഘം യുവാക്കളുടെ വെള്ളിത്തിരയിലേക്കുള്ള ചുവടുവെപ്പായാണ് ഈ സിനിമയെ കാണുന്നത്. ചിത്രത്തിലെ ‘മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ…’, ‘ചൂതാട്ടമോ…’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നഗരമധ്യത്തിലുള്ള ഒരു ഹോസ്റ്റലും അവിടുത്തെ വാർഡനായ എംജിആറും, അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളും തമ്മിലുള്ള രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
ഭയവും തമാശയും ഒത്തിണങ്ങിയ ഒരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് പുറത്തിറങ്ങിയ ടീസർ നൽകുന്ന സൂചനകൾ വ്യക്തമാക്കുന്നു. ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ്, മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് നിർമ്മാണം.
അണിയറ പ്രവർത്തകർ ഇവരാണ്: സംവിധാനം, രചന: ചാരു വാക്കൻ. ഛായാഗ്രഹണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ.
സംഗീതം: അശ്വിൻ റാം. എഡിറ്റിംഗ്: നിതീഷ് മിശ്ര.
സംഭാഷണം: രാജ. ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു.
ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല. മേക്കപ്പ്: റഷീദ് അഹമ്മദ്.
ആർട്ട് ഡയറക്ടർ: വേലു വാഴയൂർ. അഡീഷണൽ സ്ക്രീൻ പ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ.
ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു. കോസ്റ്റ്യൂം: സരിത സുഗീത്.
പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ. സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ.
സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: ഷൈജു എം. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി.
സ്റ്റിൽസ്: കാഞ്ചൻ. ടൈറ്റിൽ പബ്ലിസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ.
പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

