പ്രശസ്ത ഗായിക എസ് ജാനകി അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ശ്വസന സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെ വൈകിട്ട് 7.30-ഓടെ മരണം സ്ഥിരീകരിച്ചു.
ഗായികയുടെ കൊച്ചുമകൾ അപ്സര വിദ്യുലയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. എസ് ജാനകിയുടെ വിയോഗത്തിൽ സംഗീതലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.
മലയാളികളുടെ പ്രിയപ്പെട്ട ഗായികയുടെ വേർപാടിൽ വലിയ നൊമ്പരമാണ് പ്രിയപ്പെട്ടവർ പങ്കുവെക്കുന്നത്.
“ജാനകിയമ്മയുടേത് ആർക്കും മറക്കാനാകാത്ത ശബ്ദമാണ്” എന്ന് ഗായകൻ വിജയ് യേശുദാസ് പ്രതികരിച്ചു. അദ്ദേഹം കൂട്ടിച്ചേർത്ത വാക്കുകൾ ഇങ്ങനെ: “വിയോഗവാർത്ത സങ്കടമുണ്ടാകുന്നതാണ്.
കുഞ്ഞിലേ കണ്ടുവരുന്ന മുഖമാണ് ജാനകിയമ്മ. മുതൽ അച്ഛനൊപ്പം പരിപാടിയ്ക്കായി പോകുമ്പോൾ സ്റ്റേജുകളിൽ ഒരുമിച്ച് പാടിയിട്ടുള്ളതാണ് ഓർമ്മയിൽ വരുന്നത്.
ജാനകിയമ്മയുടെ വിയോഗം തീരാനഷ്ട്ടമാണ്.” മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകിയമ്മ, ദശാബ്ദങ്ങളായി സംഗീത പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ശബ്ദമാധുര്യമാണ്.

