പെരുമ്പാവൂരിൽ ലഹരി വിൽപ്പന ആരോപിച്ചുകൊണ്ട് യുവാക്കളെ ക്രൂരമായി മർദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ഇത്തരം പ്രവണതകൾ ഒരു നിലയ്ക്കും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും, എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ അത് പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ഞപ്പെട്ടി നീറിയാണിക്കൽ ഗോകുൽ ദീപക് (18), കണ്ടന്തറ പുത്തൻപുര ആൽബിൻ ഷാജി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് മുഹമ്മദ് അൽഫാസ് (20) എന്നിവർക്കാണ് ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ മർദനമേൽക്കുകയും തല മുണ്ഡനം ചെയ്യപ്പെടുകയും ചെയ്തത്.
കോൺഗ്രസ് നേതാവും വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവുമായ ശെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കൾക്കെതിരെ ക്രൂരത കാട്ടിയതെന്നാണ് വിവരം. “ഈ രീതി അംഗീകരിക്കാൻ ആവില്ല.
ജനങ്ങൾ നിയമം കയ്യിലെടുക്കരുത്” എന്ന് സംഭവത്തിൽ രമേശ് ചെന്നിത്തല വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

