ശബരിമല തീർഥാടനകാലത്തെ ഗതാഗത സൗകര്യങ്ങൾ മുൻകൂട്ടി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി വിപുലമായ ക്രമീകരണങ്ങളിലേക്ക് കടന്നു. മുൻകാലങ്ങളിൽ തീർഥാടനത്തിന് ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കെ നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഇത്തവണ മാസങ്ങൾക്ക് മുൻപേ തന്നെ ആരംഭിച്ചിട്ടുണ്ട്.
ഇത്തവണത്തെ തീർഥാടന സീസണിൽ 1750 ബസുകൾ സർവീസിനായി അണിനിരത്താനാണ് അധികൃതരുടെ തീരുമാനം. കെഎസ്ആർടിസിയുടെ വിവിധ സെൻട്രൽ – റീജനൽ വർക് ഷോപ്പുകളിലും അതത് ഡിപ്പോകളിലുമായി ബസുകളുടെ ബോഡി പണികളും ഫിറ്റ്നസ് പരിശോധനകളും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
നിലവിൽ ആദ്യഘട്ടമായി പമ്പ – നിലയ്ക്കൽ റൂട്ടിലെ ചെയിൻ സർവീസുകൾക്കായി ഉപയോഗിക്കുന്ന ലോ ഫ്ലോർ ബസുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഇതിന്റെ ഭാഗമായി 140 ലോ ഫ്ലോർ നോൺ എസി ബസുകളും 30 വോൾവോ എസി ലോ ഫ്ലോർ ബസുകളും റീഫർബിഷിങ് ജോലികൾക്കായി വർക് ഷോപ്പുകളിൽ എത്തിച്ചിട്ടുണ്ട്.
ഇവയുടെ പണികൾ പൂർത്തിയാകുന്ന മുറയ്ക്ക്, ദീർഘദൂര സർവീസുകൾക്കുള്ള ബസുകളുടെ അറ്റകുറ്റപ്പണികളിലേക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, തീർഥാടകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ.മുരളീധരൻ നൽകിയ നിർദേശം ഇപ്രകാരമാണ്: “വലിയ വാഹനങ്ങളിലുള്ള യാത്ര നിലയ്ക്കലിൽ അവസാനിപ്പിക്കേണ്ടി വരുന്നതു മൂലം ശബരിമല തീർഥാടകർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും കുറയ്ക്കാൻ നടപടി സ്വീകരിക്കണം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

