അമേരിക്കൻ സൈനിക ആക്രമണത്തിൽ തകർന്ന മഷ്ഹദ് റെയിൽവേ പാതയിലെ ഒരു ലൈൻ വെറും 13 മണിക്കൂറിനുള്ളിൽ ഇറാൻ പുനഃസ്ഥാപിച്ചു. വ്യാഴാഴ്ച പുലർച്ചെ നടന്ന ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഗുലിസ്ഥാൻ പ്രവിശ്യയിലെ പ്രധാന ഗതാഗത മാർഗ്ഗമായ റെയിൽവേ പാലം തകർന്നിരുന്നു.
ഇതിനെത്തുടർന്ന് ടെഹ്റാനിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവെക്കേണ്ടി വന്നു. വേഗത്തിലുളള പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ ഒരു ലൈൻ ഗതാഗത സജ്ജമാക്കിയ അധികൃതർ, രണ്ടാമത്തെ ലൈൻ കൂടി ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് അറിയിച്ചു.
ഇറാനിലെ പാലങ്ങൾ, റെയിൽവേ ട്രാക്കുകൾ, ചബഹർ തുറമുഖത്തെ കൺട്രോൾ റൂം എന്നിവയുൾപ്പെടെയുള്ള ജനവാസ മേഖലകളെ ലക്ഷ്യമാക്കിയായിരുന്നു അമേരിക്കൻ ആക്രമണം. ഏപ്രിൽ 8-ലെ വെടിനിർത്തലിന് ശേഷം സിവിലിയൻ സംവിധാനങ്ങൾക്ക് നേരെ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്.
90 കേന്ദ്രങ്ങൾ തകർത്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഈ ആക്രമണങ്ങളിൽ ഇറാനിൽ 14 പേർ കൊല്ലപ്പെട്ടു.
ഇതിന് മറുപടിയായി കുവൈത്തിലെ അരിഫ്ജാൻ, അലി അൽ സാലിം എയർബേസുകൾ, പേട്രിയറ്റ് മിസൈൽ സംവിധാനം എന്നിവയ്ക്കുനേരെ ഇറാൻ തിരിച്ചടിച്ചു. കൂടാതെ ബഹറൈനിലെ ജുഫൈർ, ഷെയ്ഖ് ഈസ താവളങ്ങൾ, അമേരിക്കൻ ഇന്ധന ഡിപ്പോകൾ, ഖത്തറിലെ സാറ്റലൈറ്റ് ആന്റിന സംവിധാനം എന്നിവയ്ക്കും നേരെ ആക്രമണം നടന്നു.
ആണവായുധം നിർമ്മിക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ മൃതദേഹം പോർവിമാനങ്ങളുടെ അകമ്പടിയോടെയാണ് മഷ്ഹദിൽ എത്തിച്ചത്.
ഫെബ്രുവരി 28-ന് നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഖമനെയിയുടെ കുടുംബാംഗങ്ങൾക്കും രാജ്യം അന്തിമോപചാരം അർപ്പിക്കുന്നു.
നജാഫിലും കർബലയിലും സംസ്കാര ചടങ്ങുകൾക്കായി വൻ ജനാവലിയാണ് തടിച്ചുകൂടിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

