ഉസ്ബെക്കിസ്ഥാന് സര്‍ക്കാരിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഇസ്ലാമിക് സിവിലൈസേഷന് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ഇസ്ലാമിക് സിവിലൈസേഷന് ഫോറത്തില്‍ മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പങ്കെടുത്തു.
താഷ്കന്റിലും സമര്ഖന്ദിലുമായി നടന്നു വരുന്ന ആഗോള സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള ഔദ്യോഗിക അതിഥിയായാണ് അദ്ദേഹം പങ്കെടുത്തത്. വൈജ്ഞാനിക- സാംസ്കാരിക സംഭാവനകൾ
വിവിധ വൈജ്ഞാനിക- സാംസ്കാരിക മേഖലകളില്‍ ഡോ.
മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നല്കി വരുന്ന ആഗോളതലത്തിലുള്ള മികച്ച സംഭാവനകളെ പരിഗണിച്ചാണ് ഉസ്ബെക്കിസ്ഥാന് ഗ്രാന്‍ഡ് മുഫ്തി ശൈഖ് നൂറുദ്ദീന്‍ ഖാലിഖ്നാസറോവ് അദ്ദേഹത്തെ പ്രത്യേക ഉപഹാരം നല്കി ആദരിച്ചത്. സമ്മേളനത്തിന്റെ ലക്ഷ്യം
സമാധാനം, അക്കാദമിക സഹകരണം എന്നിവ ലക്ഷ്യമിട്ടാണ് ഈ ഉന്നതതല സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം പ്രമുഖ പണ്ഡിതന്മാരും ഗവേഷകരും ഈ ആഗോള സംഗമത്തില്‍ അണിനിരക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

