മഹാരാഷ്ട്രയിലെ **റായ്ഗഡിൽ** തുടരുന്ന ശക്തമായ മഴയ്ക്കിടെ അപ്രതീക്ഷിത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ എൽപിജി ബോട്ട്ലിങ് പ്ലാന്റിൽ വെള്ളം കയറിയതിനെത്തുടർന്ന് ഏകദേശം മൂവായിരത്തോളം പാചകവാതക സിലിണ്ടറുകൾ പാതൽഗംഗ നദിയിലേക്ക് ഒഴുകിയെത്തി.
പ്ലാന്റിന്റെ സുരക്ഷാ മതിൽ തകർത്താണ് സിലിണ്ടറുകൾ പുഴയിലേക്ക് പതിച്ചത്. ജൂലൈ 09, 2026-ന് ഉണ്ടായ ഈ പ്രതിഭാസം പ്രദേശവാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്.
പുഴയിൽ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാചകവാതകത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, അപകടാവസ്ഥ അവഗണിച്ച് സിലിണ്ടറുകൾ കൈക്കലാക്കാൻ പുഴയുടെ തീരങ്ങളിൽ വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
അപകടസാധ്യത കണക്കിലെടുത്ത്, കണ്ടെത്തുന്ന സിലിണ്ടറുകളെക്കുറിച്ച് ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. എത്ര സിലിണ്ടറുകൾ സുരക്ഷിതമായി തിരികെ ലഭിക്കുമെന്നതിൽ വ്യക്തതയില്ല.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയിൽ ഡൽഹി ഉൾപ്പെടെയുള്ള പലയിടത്തും കെട്ടിടങ്ങൾ തകർന്നും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

