വയനാട് കള്ളാടി മണ്ണിച്ചിൽ മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലനിന്നിട്ടും കൃത്യസമയത്ത് അപകടസൂചനകൾ നൽകാൻ അധികൃതർക്ക് സാധിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തം സംഭവിച്ചതിന് ശേഷം മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായതെന്നും ഇത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യുന്നതിൽ സർക്കാർ കാണിച്ച അനാസ്ഥയാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കൂട്ടിയിട്ട മണ്ണ് പൂർണമായും ഒലിച്ചുപോയിട്ടില്ലെന്നും, ഇത് വരും ദിവസങ്ങളിൽ കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. മീനാക്ഷി പാലത്തിന് സമീപത്തുള്ള താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും, പ്രായോഗികതലത്തിൽ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

