മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയും മോഡലുമായ ജസീല പർവീൺ താൻ നേരിട്ട അതിജീവനത്തിന്റെ കഥ വെളിപ്പെടുത്തുന്നു.
ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്ക് ഷോയിലൂടെ ശ്രദ്ധേയയായ താരം, കഴിഞ്ഞ രണ്ട് വർഷമായി തന്റെ ജീവിതത്തിലുണ്ടായ കടുത്ത പ്രതിസന്ധികളെക്കുറിച്ചാണ് തുറന്നുപറയുന്നത്. അവതാരകയായ ലക്ഷ്മി നക്ഷത്രയുടെ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജസീല പർവീൺ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
താനും പങ്കാളിയും ലിവിങ് ടുഗെദർ ബന്ധത്തിലായിരുന്നുവെന്നും, എന്നാൽ പിന്നീട് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ആരംഭിക്കുകയായിരുന്നുവെന്നും താരം പറയുന്നു. പീഡനം അസഹ്യമായതിനെത്തുടർന്ന് ബന്ധം അവസാനിപ്പിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ, തുടർനടപടികളിൽ തനിക്ക് നീതി ലഭിച്ചില്ലെന്ന് താരം ആരോപിക്കുന്നു. “ഞങ്ങള്‍ പരസ്പരം കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ചവരാണ്.
ലിവിങ് ടുഗെദര്‍ റിലേഷനില്‍ ആയിരുന്നു. പക്ഷേ, പിന്നീട് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി.
പീഡനം സഹിക്കാന്‍ വയ്യാതെയായപ്പോഴാണ് ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടന്നതും പൊലീസില്‍ കേസ് കൊടുത്തതും. എന്നാല്‍ ആ ഉപദ്രവത്തെക്കാള് വലിയ ദ്രോഹമാണ് പിന്നീട് നേരിട്ടത്.
ഞാനൊരു അറിയപ്പെടുന്ന ആളാണ് എന്ന നിലയില്‍ ആളുകള്‍ അഡ്വാന്റേജ് എടുക്കാന്‍ തുടങ്ങി. കേസിന് സ്റ്റേഷനില്‍ വിളിപ്പിക്കും എന്നല്ലാതെ യാതൊരു നീക്കുപോക്കുകളും ഉണ്ടായില്ല, എനിക്ക് നീതിയും കിട്ടിയില്ല.അവരുടെ പെരുമാറ്റങ്ങളും എന്നെ കൂടുതല്‍ ട്രോമയിൽ കൊണ്ടുചെന്നെത്തിച്ചതേയുള്ളൂ.
പൊരുതിപ്പൊരുതി ഞാന്‍ തോറ്റു. അത് എന്നെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയതിനാൽ കേസ് ഒഴിവാക്കി.” മുൻ കാമുകന്റെ മർദ്ദനത്തെത്തുടർന്ന് തനിക്ക് പ്ലാസ്റ്റിക്ക് സർജറി ചെയ്യേണ്ടി വന്ന സാഹചര്യവും താരം വിവരിച്ചു.
ഈ സംഭവങ്ങൾ തന്നെ മാനസികമായും ശാരീരികമായും തളർത്തിയെന്നും, ചികിത്സയുടെ ഭാഗമായി ദിവസവും പന്ത്രണ്ടോളം ഗുളികകൾ കഴിക്കേണ്ടി വന്നിട്ടുണ്ടെന്നും ജസീല വ്യക്തമാക്കി. തൊണ്ണൂറ് കിലോയോളം ഭാരം വർദ്ധിച്ചതും തൊഴിൽ നഷ്ടപ്പെട്ടതും താൻ അനുഭവിച്ച കടുത്ത സമ്മർദ്ദത്തിന്റെ ഭാഗമാണെന്നും, ഇപ്പോൾ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണെന്നും താരം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

