കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായവർക്ക് വേണ്ടിയുള്ള രണ്ടാം ദിവസത്തെ തെരച്ചിൽ നടപടികൾ സമാപിച്ചു. നാളെ പുഴ കേന്ദ്രീകരിച്ചും തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തിൽ മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി.
മണ്ണിടിച്ചിലിൽ പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
സംഭവസ്ഥലത്ത് ഇന്നലെ എത്തിച്ച പത്തുപേരിൽ മൂന്നുപേർ ഇതിനകം ആശുപത്രി വിട്ടു. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെയുള്ളവരാണ് ആശുപത്രി വിട്ടവരിൽ ഉൾപ്പെടുന്നത്.
നിലവിൽ പരിക്കേറ്റ അഞ്ചുപേരെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സൈറ്റ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

