ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രം തർക്കം-ന്റെ ചിത്രീകരണത്തിന് കൊടുങ്ങല്ലൂരിൽ തുടക്കമായി. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ത്രിവിക്രമ അഡികൾ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
പി ഡബ്ല്യു എൽ ഒ എന്റർടൈയ്ൻമെന്റ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റിയലിസ്റ്റിക് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്തി ഒരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജെബിൻ ജേക്കബ് ആണ്.
ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും അഭിമാനത്തോടെ ന്യായീകരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും, ഡോ. ബി ആർ അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ വിശ്വസിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പുതുമുഖങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കൊടുങ്ങല്ലൂർ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ നാല് ഛായാഗ്രഹകരുടെ നേതൃത്വത്തിൽ ഏഴ് ക്യാമറകൾ ഒരേസമയം ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം – നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ്, എഡിറ്റിംഗ് – അപ്പു ഭട്ടതിരി, ലൈൻ പ്രൊഡ്യൂസർ – ഷാജി അസീസ്, സംഗീതം – സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ – വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ – റോബിൻ മാസ്റ്റർ ടീം, പ്രൊഡക്ഷൻ കൺട്രോളർ – ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട് – രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ് – ജുബിൻ രാജ്, വസ്ത്രാലങ്കാരം – സുർജിഷ് സി സുരേഷ്, മേക്കപ്പ് – സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടർ – സോനു രാമകൃഷ്ണൻ, ജാസിർ, അസിസ്റ്റന്റ് ഡയറക്ടർ – സുബിൻ ജോർജ്, പ്രൊജക്ട് ഡിസൈനർ – അരുൺ സോൾ, കാസ്റ്റിംഗ് ഡയറക്ടർ – രാജേഷ് നാരായണൻ, പ്രൊഡക്ഷൻ മാനേജർ – ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ സി അശോകൻ, സെക്കൻ്റ് യൂണിറ്റ് സിനിമോട്ടോഗ്രാഫി – റാം രാഘവ്, മാർക്കറ്റിംഗ് – പ്രതീഷ് ശേഖർ, പബ്ലിസിറ്റി ഡിസൈൻ – ദിലീപ്ദാസ്, പി ആർ ഒ – എ എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

