ആലപ്പുഴ മാരാരിക്കുളം തെക്ക് സ്വദേശിയായ മത്സ്യത്തൊഴിലാളി കടലിൽ കുഴഞ്ഞുവീണു മരിച്ചു. ഓമനപ്പുഴ ചാരങ്കാട്ട് പരേതനായ ബോണിഫസിന്റെ മകൻ ജോസി (തമ്പി, 51) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ ആലപ്പുഴ ബീച്ചിന് സമീപം കടലിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട
ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരായ മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ ഇദ്ദേഹത്തെ കരയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബുധൻഷ്യാ (ലൈലാ) ആണ് ഭാര്യ. മക്കൾ: അതുൽ, അതുല്യ.
ബാംഗ്ലൂരിൽ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥിനിയാണ് അതുല്യ. മരണാനന്തര കർമ്മങ്ങൾ വ്യാഴാഴ്ച ഓമനപ്പുഴ സെന്റ് സേവ്യഴ്സ് പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

