വയനാട് ജില്ലയിലെ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദുരന്തം നടന്ന സ്ഥലത്തിന് സമീപമുള്ള തോട്ടിലാണ് നിലവിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. എന്നാൽ, മേഖലയിൽ ഇടവിട്ടുണ്ടാകുന്ന കനത്ത മഴ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിൽ ശക്തമായത് തിരച്ചിലിന്റെ വേഗതയെ ബാധിക്കുന്നുണ്ട്. ദുരന്തത്തിൽ പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്; ഇവരുടെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മണ്ണിടിച്ചിലിൽ മരണപ്പെട്ട മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് അവരുടെ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

