മുണ്ടക്കയം 34-ാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയുടെ മകൻ വിഷ്ണു (ആകാശ്) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. 34-ാം മൈലിലെ വളവിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
അപകടസമയത്ത് വിഷ്ണുവിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി.
സംഭവത്തിൽ പെരുവന്താനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് വിശദമായ പരിശോധന തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

