കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച രാവിലെ അനുഭവപ്പെട്ട ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
പാനൂർ മൊകേരി പാത്തിപ്പാലം മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ഈ അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു.
ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് ഈ സംഭവം ഉണ്ടായത്. കാറ്റിന്റെ തീവ്രതയിൽ റോഡരികിലെ മരങ്ങൾ വീഴുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
മരങ്ങൾ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ഗതാഗത സംവിധാനവും താറുമാറായി. വളക്കൈ–കൊയ്യം റൂട്ടിൽ കൊയ്യം ഖാദിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടത് രാവിലെ 6.30 ഓടെയാണ്.
തുടർന്ന് നാട്ടുകാർ ചേർന്ന് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. മയ്യിൽ മേഖലയിലും ശക്തമായ മഴയിൽ മരങ്ങൾ വീണ് നിരവധി വൈദ്യുതി തൂണുകൾ തകർന്നു.
ജില്ലയുടെ മലയോര മേഖലകളിൽ അതിശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെട്ടത്. കൃഷിയിടങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

