തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് നിർണ്ണായകമായ നടപടിയുണ്ടായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിക്കും.
ഈ കേസിലെ അക്രമ ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ ശക്തമായ എതിർപ്പുകൾ ഉന്നയിച്ചെങ്കിലും, അത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ തീരുമാനം.
ഇന്ന് തന്നെ തന്റെ ചേംബറിൽ വെച്ച് ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട
പത്തോളം ജാമ്യ ഹർജികളിൽ വാദം പൂർത്തിയായിട്ടുണ്ട്. ഇതിൽ വിധി പറയുന്ന നടപടി നാളത്തേക്ക് നിശ്ചയിച്ചിരിക്കുകയാണ്.
നേരത്തെ, ഈ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
നിലവിൽ നടന്നുവരുന്ന പോലീസ് അന്വേഷണം തുടരാനാണ് നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

