തണ്ണിത്തോട് അള്ളുങ്കൽ പ്രദേശത്ത് വീടിനുള്ളിലെ തറയോടുകൾ അപ്രതീക്ഷിതമായി ശബ്ദത്തോടെ ഉയർന്നുപൊങ്ങിയത് പ്രദേശവാസികളിലും വീട്ടുകാർക്കും പരിഭ്രാന്തി സൃഷ്ടിക്കുന്നു. അള്ളുങ്കൽ ആനന്ദവല്ലീശ്വരത്ത് ടി.ജി.രമണന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഹാളിലാണ് ഈ അസാധാരണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവത്തിന്റെ തുടക്കം. ഹാളിലെ ടൈലുകൾ ആദ്യഘട്ടത്തിൽ ഉയർന്നുപൊങ്ങുകയായിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ വീണ്ടും ശക്തമായ ശബ്ദത്തോടെ നിരനിരയായി ടൈലുകൾ പാളികൾ പോലെ പൊങ്ങി വരികയായിരുന്നു. സംഭവസമയത്ത് വീട്ടിൽ താമസിച്ചിരുന്ന ടി.ജി.രമണനും ഭാര്യയും കടുത്ത ഭീതിയിലാണ്.
ഏകദേശം 10 വർഷം മുൻപാണ് വീടിന്റെ തറയിൽ ടൈലുകൾ പാകിയത്. ഇത്രയും കാലത്തിനിടയിൽ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
വീടിന്റെ പരിസരപ്രദേശങ്ങളിൽ നീരുറവകൾ ഉള്ളതിനാൽ, ഭൂമിയുടെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ വീടിന്റെ ബലത്തെ ബാധിക്കുമോ എന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തത വരാത്തത് കുടുംബത്തിന്റെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

