അലാറത്തിന്റെ ഭയപ്പെടുത്തുന്ന ശബ്ദമില്ലാതെ, സ്വാഭാവികമായി കൃത്യസമയത്ത് ഉണരുക എന്നത് വളരെ എളുപ്പത്തിൽ സാധ്യമാക്കാവുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിനുള്ളിലെ സ്വാഭാവിക ജീവതാളമായ സർക്കാഡിയൻ റിഥം കൃത്യമായി ക്രമീകരിച്ചാൽ ശരീരത്തിന് താനേ ഉണരാൻ സാധിക്കും.
ഇതിനായി ശീലിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
എന്നും ഒരേ സമയത്ത് ഉണരുക എന്നതാണ് പ്രധാനം. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഉൾപ്പെടെ എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉണരാൻ ശ്രദ്ധിക്കുക.
ഇത് ശരീരത്തിന് കൃത്യമായ ഒരു താളം നൽകാൻ സഹായിക്കും. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് അത്യാവശ്യമാണ്.
കൃത്യമായ ഉറക്കം ലഭിക്കാതെ പെട്ടെന്ന് ഉണരാൻ ശരീരത്തെ പരിശീലിപ്പിക്കാനാകില്ല. മുതിർന്നവർക്ക് ദിവസവും കുറഞ്ഞത് 7 മണിക്കൂർ ഉറക്കം അത്യാവശ്യമാണ്.
രാവിലെ വെയിൽ കൊള്ളുക എന്നത് മറ്റൊരു പ്രധാന കാര്യമാണ്. ഉണർന്ന ഉടൻ ജനലുകൾ തുറന്നിടുകയോ പുറത്തിറങ്ങി വെയിൽ കൊള്ളുകയോ ചെയ്യുക.
രാവിലത്തെ സൂര്യപ്രകാശം ശരീരത്തിലെ ജീവതാളത്തെ ഉത്തേജിപ്പിക്കുകയും രാത്രിയിൽ നേരത്തെ ഉറക്കം വരാൻ സഹായിക്കുകയും ചെയ്യും. രാത്രിയിൽ വെളിച്ചവും സ്ക്രീൻ ഉപയോഗവും കുറയ്ക്കുക.
ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും മൊബൈൽ, ലാപ്ടോപ്പ്, ടിവി എന്നിവയുടെ ഉപയോഗവും മുറിയിലെ അമിത വെളിച്ചവും ഒഴിവാക്കുക. പകരം പുസ്തകം വായിക്കുകയോ ശരീരം അയവുവരുത്തുന്ന ലഘു വ്യായാമങ്ങൾ ചെയ്യുകയോ ചെയ്യാം.
ഭക്ഷണക്രമവും ശീലങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള കാപ്പി, ചായ എന്നിവയുടെ ഉപയോഗവും രാത്രി വൈകിയുള്ള അമിത ഭക്ഷണവും മദ്യപാനവും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും.
രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പ് കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതും ഒഴിവാക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

