തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ ആക്രമിക്കപ്പെട്ട ടാക്സി കാറിന്റെ അറ്റകുറ്റപ്പണിക്കായി ചെലവായ 1.85 ലക്ഷം രൂപ ലഭിക്കാത്തതിനെത്തുടർന്ന് ഉടമ കടുത്ത പ്രതിസന്ധിയിൽ.
ശ്രീകാര്യം സ്വദേശിയായ ആർ.ശ്യാംരാജ് ആണ് വാഹനം വർക്ക്ഷോപ്പിൽ നിന്നും തിരിച്ചെടുക്കാൻ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസിക്കുന്ന വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.
അക്രമത്തിനിടെ സിപിഎം പ്രവർത്തകർ ശ്യാംരാജിന്റെ ടാക്സി തല്ലിത്തകർക്കുകയായിരുന്നു. വാഹനത്തിന്റെ ചില്ല് തകർന്നതിനെ തുടർന്ന് ചില്ല് തെറിച്ചുവീണ് ശ്യാംരാജിന് പരിക്കേൽക്കുകയും ചെയ്തു.
സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. ഇതിനാൽ വാഹനത്തിന്റെ വായ്പ തിരിച്ചടവ് മുടങ്ങുകയും വാഹനം ജപ്തി ഭീഷണിയിലാവുകയും ചെയ്തു.
ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതും, വാഹനത്തിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെ അക്രമം നടന്നതും ശ്യാംരാജിന് ഇരുട്ടടിയായി. ഉപജീവനത്തിനായി ഇപ്പോൾ കൂലിപ്പണിയായ പെയിന്റിംഗ് ജോലിക്ക് പോവുകയാണ് ശ്യാംരാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

