മുംബൈയിൽ തുടരുന്ന അതിശക്തമായ മഴയ്ക്കിടെയുണ്ടായ ദാരുണമായ കെട്ടിട തകർച്ചയിൽ ആറ് പേർക്ക് ജീവൻ നഷ്ടമായി.
ഞായറാഴ്ച രാത്രി 8.30-ഓടെ മാൻഖുർദ് മേഖലയിലെ ജനതാ നഗർ എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. മൂന്ന് നിലകളുള്ള വാടക കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് നിലംപതിക്കുകയായിരുന്നു.
മരിച്ചവരിൽ അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ നിലവിൽ ചികിത്സയിലാണ്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ മുംബൈ പോലീസ്, ഫയർഫോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നുണ്ട്. എന്നാൽ, പ്രദേശത്ത് ഇപ്പോഴും തുടരുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
അതിതീവ്ര മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും ഗതാഗതത്തെയും വിമാന സർവീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

