ന്യൂജേഴ്സിയില്‍ നടന്ന ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ നോര്‍വേയോട് 2-1 എന്ന സ്കോറിന് പരാജയപ്പെട്ട് ബ്രസീല്‍ പുറത്തായത് ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ ബ്രൂണോ ഗ്വിമറസ് നഷ്ടപ്പെടുത്തിയ പെനാല്‍റ്റിയാണ് ബ്രസീലിന്റെ പതനത്തിന് തുടക്കമിട്ടതെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.
വിനീഷ്യസ് ജൂനിയറെപ്പോലെയുള്ള പരിചയസമ്പന്നരായ താരങ്ങള്‍ ഗ്രൗണ്ടിലുണ്ടായിട്ടും എന്തുകൊണ്ട് ഗ്വിമറസിനെ പെനാല്‍റ്റി എടുക്കാന്‍ അനുവദിച്ചു എന്ന ചോദ്യത്തിന് പരിശീലകന് കാര്‍ലോ ആന്‍സലോട്ടി മറുപടി നല്കി. ടീമിലെ പെനാല്‍റ്റി ടേക്കര്‍മാരുടെ പട്ടിക നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ടെന്ന് ആന്‍സലോട്ടി വ്യക്തമാക്കി.
നെയ്മറാണ് ബ്രസീലിന്റെ ഒന്നാം നമ്പര്‍ പെനാല്‍റ്റി ടേക്കര്‍, റാഫിഞ്ഞയാണ് രണ്ടാമന്. എന്നാല്‍ പെനാല്‍റ്റി ലഭിച്ച സന്ദര്‍ഭത്തില്‍ ഇവര്‍ രണ്ടുപേരും കളിക്കളത്തിലുണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ലിസ്റ്റിലെ അടുത്ത പേരായ ഗ്വിമറസിനെ പരിഗണിച്ചത്. “പെനാല്‍റ്റി ലഭിച്ച സമയത്ത് നെയ്മറും റാഫിഞ്ഞയും മൈതാനത്ത് ഇല്ലായിരുന്നു.
അതുകൊണ്ടാണ് ആ ഉത്തരവാദിത്തം ബ്രൂണോ ഏറ്റെടുത്തത്.” കാര്‍ലോ ആന്‍സലോട്ടി പറഞ്ഞു. പരിശീലന സമയത്ത് ഗ്വിമറസ് മികച്ച ഫോമിലായിരുന്നുവെന്നും അദ്ദേഹത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും പരിശീലകന് കൂട്ടിച്ചേര്‍ത്തു.
ഫുട്ബോളില്‍ ഇത്തരം നിമിഷങ്ങള്‍ സ്വാഭാവികമാണെന്നും ചിലപ്പോള്‍ ഗോളാകുകയും മറ്റ് ചിലപ്പോള്‍ ഗോള്‍കീപ്പര്‍മാര്‍ അത്ഭുതകരമായി തടയുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. സ്റ്റട്ടറിങ് റണ്‍-അപ്പിനൊടുവില് ഗ്വിമറസ് പന്ത് വലതുമൂല ലക്ഷ്യമാക്കി തൊടുത്തുവിട്ടെങ്കിലും, നോര്‍വേ ഗോള്‍കീപ്പര്‍ ഒര്‍ജന്‍ നൈലാന്‍ഡ് അസാമാന്യമായ സേവിലൂടെ ബ്രസീലിന്റെ നീക്കം തടയുകയായിരുന്നു.
ഈ സേവ് നോര്‍വേയുടെ മനോവീര്യം വര്‍ദ്ധിപ്പിച്ചു. പിന്നീട് രണ്ടാം പകുതിയില്‍ എര്‍ലിങ് ഹാളണ്ട് നേടിയ രണ്ട് ഗോളുകള്‍ ബ്രസീലിന്റെ വിധിയെഴുതി.
മത്സരത്തിന്റെ അവസാന നിമിഷം നെയ്മര്‍ ഒരു പെനാല്‍റ്റിയിലൂടെ ഗോള്‍ മടക്കിയെങ്കിലും ബ്രസീലിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാന്‍ അത് പര്യാപ്തമായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

