മഴക്കാലത്ത് വസ്ത്രങ്ങൾ അലക്കി ഉണക്കുന്നത് പലപ്പോഴും വലിയൊരു വെല്ലുവിളിയായി മാറാറുണ്ട്. വെയിൽ ലഭിക്കാത്ത സാഹചര്യം, വീടിനുള്ളിൽ സ്ഥലം നഷ്ടപ്പെടുന്നത്, വസ്ത്രങ്ങളിൽ നിന്ന് വരുന്ന അസുഖകരമായ മണം തുടങ്ങിയവ ഈ ദിവസങ്ങളിൽ സാധാരണമാണ്.
ഇത്തരം സാഹചര്യങ്ങളിൽ അമിതമായ ഈർപ്പം കാരണം ഫംഗസ് ബാധയ്ക്കും ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. ഇവ ഒഴിവാക്കി വസ്ത്രങ്ങൾ വൃത്തിയായി പരിപാലിക്കാൻ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ താഴെ നൽകുന്നു. വാഷിങ് മെഷീനിൽ തുണി വയ്ക്കരുത്
സൂര്യപ്രകാശം ലഭിക്കാനായി കാത്തുനിന്ന് നനഞ്ഞ വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ തന്നെ ഉപേക്ഷിക്കരുത്.
അലക്കിക്കഴിഞ്ഞാൽ ഉടൻ തന്നെ വസ്ത്രങ്ങൾ പുറത്തെടുത്ത് ഉണക്കാൻ വിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബാക്ടീരിയകൾ പെരുകാൻ സാധ്യതയേറെയാണ്.
വായുസഞ്ചാരമുള്ള സ്ഥലം കണ്ടെത്തുക
നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് മാത്രമേ വസ്ത്രങ്ങൾ ഉണക്കാൻ പാടുള്ളൂ. ബാൽക്കണികളോ ജനാലകൾക്ക് സമീപമുള്ള ഇടങ്ങളോ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്.
വായുസഞ്ചാരമില്ലാത്ത മുറികൾ വസ്ത്രങ്ങൾ ഉണക്കുന്നതിനായി ഒഴിവാക്കണം. തുണികൾക്കിടയിൽ അകലം പാലിക്കുക
ഉണക്കാൻ വിരിക്കുമ്പോൾ തുണികൾ തമ്മിൽ ആവശ്യത്തിന് അകലം നൽകുക.
വായു കടന്നുപോകാൻ ഇത് അത്യന്താപേക്ഷിതമാണ്. ഒരേസമയം കൂടുതൽ തുണികൾ അലക്കാതെ, കുറച്ചു വീതം അലക്കി ഉണക്കുന്നതാണ് ഉചിതം.
സാങ്കേതിക വിദ്യയുടെ സഹായം
അയഞ്ഞ ഈർപ്പത്തെ നിയന്ത്രിക്കാൻ ഡീഹ്യുമിഡിഫയറുകൾ ഉപയോഗിക്കുന്നത് സഹായകമാകും. എസി ഉള്ള വീടുകളിൽ ഡ്രൈ മോഡ് ഓൺ ചെയ്യുന്നത് മുറിയിലെ ഈർപ്പം കുറയ്ക്കാൻ സഹായിക്കും.
വാഷിങ് മെഷീൻ പരിപാലനം
മഴക്കാലത്ത് വാഷിങ് മെഷീന്റെ ശുചിത്വം ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ഡ്രം, ഡിറ്റജന്റ് ട്രേ, റബ്ബർ ഗാസ്കറ്റ് എന്നിവ രണ്ടാഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ദുർഗന്ധം അകറ്റാൻ ശ്രദ്ധ
വസ്ത്രങ്ങളിലെ മുഷിഞ്ഞ മണം മാറ്റാൻ പെർഫ്യൂമുകളെയോ ഫാബ്രിക് ഫ്രെഷ്ണറുകളെയോ മാത്രം ആശ്രയിക്കരുത്. ഇവ താത്കാലിക ആശ്വാസം മാത്രമേ നൽകൂ.
വസ്ത്രങ്ങളിലെ ഈർപ്പം പൂർണ്ണമായും മാറുന്നതുവരെ ദുർഗന്ധം തുടരാൻ സാധ്യതയുണ്ട്. വസ്ത്രങ്ങൾ പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം ഉപയോഗിക്കുക, അലമാരയിലേക്ക് മാറ്റുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

