കൊല്ലം കരുനാഗപ്പള്ളി കിംസ് വാലിയത്ത് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം എസ്ഐടിയിലേക്ക് ഒന്നര വയസുള്ള കുഞ്ഞുമായി ആംബുലൻസിന്റെ അടിയന്തര യാത്ര തുടരുന്നു. ഓച്ചിറയിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായാണ് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നത്.
സംഭവത്തെക്കുറിച്ച് അധികൃതർ നൽകുന്ന വിവരം പ്രകാരം, ഇന്ന് വൈകുന്നേരമാണ് ഓച്ചിറയിൽ വെച്ച് അപകടം നടന്നത്. അപകടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായ ശസ്ത്രക്രിയ അനിവാര്യമാണെന്നും, അതിനായി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. ഏതാനും നിമിഷങ്ങൾ പോലും വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ്, ആംബുലൻസ് കടന്നുപോകുന്ന പാതയിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും വഴി ഒരുക്കാനും പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

