പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വീട്ടുതടങ്കലിലാക്കിയെന്ന ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. കൊൽക്കത്തയിലെ മുഖ്യമന്ത്രിയുടെ വസതിക്ക് മുൻപിൽ സിആർപിഎഫും പൊലീസും നിലയുറപ്പിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വസതിക്ക് മുന്നിലും കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സൗത്ത് 24 പർഗാന സന്ദർശിക്കാനുള്ള മമത ബാനർജിയുടെ നീക്കത്തെ തടയാനാണ് കേന്ദ്ര സേനയെ ഉപയോഗിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു.
പീഡനത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുള്ള പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ മമത ബാനർജി തീരുമാനിച്ചിരുന്നു.
പാർട്ടി എംപി ഡോള സെൻ ആണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. സംഭവത്തിൽ സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബംഗാളിലെ ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. മമതയെ വീട്ടുതടങ്കലിലാക്കാനുള്ള നീക്കം തുടരുകയാണെങ്കിൽ കേന്ദ്ര സേനയ്ക്കെതിരെ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

