കൊച്ചി പനങ്ങാട് ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഡ്രൈവർ പിടിയിൽ. പനങ്ങാട് നടുത്തുരുത്തി റോഡിൽ വെളിയത് ചിറ വീട്ടിൽ താമസിക്കുന്ന മിഥുൻ (34) ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്.
രാത്രി സമയത്ത് സവാരിക്കായി വിളിച്ച ഓട്ടോറിക്ഷയിൽ വെച്ചാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. വൈറ്റിലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി.
യാത്രയ്ക്കിടെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വാഹനം തിരിച്ചുവിട്ട പ്രതി, യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പനങ്ങാട് പോലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

