കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് സ്വദേശിയായ പ്രസാദ് ആണ് സഹോദരന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 10.30-ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒരേ വീട്ടിൽ താമസിച്ചിരുന്ന ഇവർ തമ്മിൽ സ്വത്തുതർക്കം നിലനിന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇവർ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ടിരുന്നില്ല. സംഭവദിവസം രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള പ്രമോദിനെ വരുംദിവസങ്ങളിൽ പോലീസ് വിശദമായി ചോദ്യം ചെയ്യും.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പ്രസാദിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

