കൊറോ ഹെല്‍ത്ത് എന്ന സ്ഥാപനത്തില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാകുന്നു.
വിഷയം ചര്‍ച്ച ചെയ്യുന്നതിനായി തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് എറണാകുളത്തെത്തും. വെള്ളിയാഴ്ച കമ്പനി അധികൃതരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
പ്രശ്നപരിഹാരത്തിനായി ഔദ്യോഗിക തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. തൊഴില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും കമ്പനി പ്രതിനിധികളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടക്കുക.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ആവശ്യമായി വരികയാണെങ്കില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പിരിച്ചുവിടല്‍ നേരിട്ട
ജീവനക്കാരുടെ വിഷയത്തില്‍ അനുകൂലമായ ഒരു തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

