ഏറ്റുമാനൂർ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 101 കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ‘റൂഫ്’ (റാഡിക്കൽ ഓക്സിജൻ ഓർഗനൈസേഷൻ ഓഫ് ഫാമിലീസ്) എന്ന സാമൂഹിക സന്നദ്ധ സംഘടനയും കാരിത്താസ് കോളേജ് ഓഫ് നഴ്സിങ്ങിന്റെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി വയോജനങ്ങൾക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ U3A ഡയറക്ടർ പ്രൊഫ.ഡോ.ടോണി കെ തോമസ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ റൂഫ് രക്ഷാധികാരി പി. ജെ .കുര്യൻ പാലാക്കുന്നേൽ അധ്യക്ഷത വഹിച്ചു.
സംഘടനയുടെ പ്രസിഡന്റ് റോബിൻ ജോസഫ് ആലഞ്ചേരി, സിനർജി ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജോസഫ് മുക്കാടൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പുതുശ്ശേരി, വാർഡ് മെമ്പർ ജോസ് അമ്പലക്കുളം, പഞ്ചായത്ത് സെക്രട്ടറി നിസി ജോൺ സി.
വി, കാരിത്താസ് കോളജ് ഓഫ് നേഴ്സിങ് അസിസ്റ്റന്റ് പ്രൊഫസർ അനു ജോസഫ്, മീഡിയ കോഡിനേറ്റർ തേക്കിൻകാട് ജോസഫ് എന്നിവർ സംസാരിച്ചു. കാരിത്താസ് കോളേജ് ഓഫ് നഴ്സിങ് അസിസ്റ്റന്റ് പ്രൊഫസർ അനു ജോസഫ്, അസോസിയേറ്റ് പ്രൊഫസർ ജിൻസി മോൾ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നഴ്സിംഗ് വിദ്യാർത്ഥികൾ വയോജനങ്ങൾക്കായി വിവിധ രക്ത പരിശോധനകൾ നടത്തി.
തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിൽ അതിരമ്പുഴ പി എച്ച് സെന്ററിലെ എം എസ് എൽ പി സ്റ്റാഫ് നേഴ്സ് ബിബിതാ മോൾ വയോജന പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും വിവിധ ഗെയിമുകളും ശ്രദ്ധേയമായി.
മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

