പാലാ നഗരസഭ ഭരണസമിതിക്കുള്ള പിന്തുണ യുഡിഎഫ് ഔദ്യോഗികമായി പിന്‍വലിച്ചു. ദിയ പുളിക്കകണ്ടം നേതൃത്വം നല്കുന്ന ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് പ്രമേയം പാസാക്കുകയായിരുന്നു.
ഈ തീരുമാനം കെപിസിസി അധ്യക്ഷനെ അറിയിച്ചതായി കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. ഭരണസമിതിയില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകള്‍ക്കൊടുവിലാണ് പിന്തുണ പിന്‍വലിക്കാനുള്ള കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ് നീങ്ങിയത്.
ഡിവൈഎഫ്ഐ സമ്മേളനത്തിനായി നഗരസഭാ ബസ് സ്റ്റാന്‍ഡ് അനുവദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഭരണസമിതിയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.
ഭരണത്തെക്കാളുപരി ആത്മാഭിമാനത്തിനാണ് പ്രധാന്യം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, യുഡിഎഫുമായാണ് ധാരണയുണ്ടാക്കിയതെന്നും അവര്‍ നിലപാട് വ്യക്തമാക്കട്ടെയെന്നും പുളിക്കകണ്ടം കുടുംബം പ്രതികരിച്ചു.
ഇതിനുമുമ്പായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മുഖ്യമന്ത്രി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
യുഡിഎഫ് പിന്തുണ പിന്‍വലിച്ചതോടെ പാലാ നഗരസഭയുടെ ഭരണകാര്യങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

