സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ഒരു ലാംബോർഗിനി ഉടമയും ഓട്ടോറിക്ഷാ ഡ്രൈവറും തമ്മിൽ നടത്തിയ വാഹന കൈമാറ്റം. രാകേഷ് കുമാർ എന്ന വ്യക്തിയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ അപൂർവ്വ നിമിഷം പങ്കുവെച്ചിരിക്കുന്നത്.
യാത്രയ്ക്കിടെ ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷയ്ക്ക് സമീപമെത്തിയ രാകേഷിനോട്, ആഡംബര കാറായ ലാംബോർഗിനി ഒന്ന് ഓടിച്ചുനോക്കാനുള്ള ആഗ്രഹം ഡ്രൈവർ പ്രകടിപ്പിക്കുകയായിരുന്നു.
ഈ ആഗ്രഹം മാനിച്ച രാകേഷ്, ഉടൻ തന്നെ തന്റെ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി. തുടർന്ന് ഇരുവരും പരസ്പരം താക്കോലുകൾ കൈമാറുകയും വാഹനങ്ങൾ വച്ചുമാറുകയും ചെയ്തു.
ലാംബോർഗിനിയുടെ ഡ്രൈവിംഗ് സീറ്റിൽ ഓട്ടോ ഡ്രൈവർ ഇരുന്നപ്പോൾ, രാകേഷ് ഓട്ടോറിക്ഷയുടെ സീറ്റിലുമെത്തി. ഇരുവരും തങ്ങൾ പുതിയതായി ഏറ്റെടുത്ത വാഹനങ്ങളുമായി യാത്ര തുടരുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
രാകേഷ് കുമാർ തന്റെ പഴയകാല അനുഭവങ്ങൾ കൂടി ഈ വീഡിയോയോടൊപ്പം കുറിച്ചിട്ടുണ്ട്. “മറക്കാനാകാത്ത ഈ നിമിഷത്തിനായി ഞാൻ എന്റെ ലാംബോർഗിനി പോലും റിസ്കിലെടുത്തു!
സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ഓട്ടോ ഓടിച്ചപ്പോൾ എന്റെ മനസ്സ് വല്ലാതെ നിറഞ്ഞു. ഓട്ടോ മീറ്ററിലെ കാശ് നൽകാൻ പോലും ബുദ്ധിമുട്ടിയിരുന്ന എന്റെ പഴയ കഷ്ടപ്പാടിന്റെ നാളുകളിലേക്ക് ഇത് എന്നെ കൂട്ടിക്കൊണ്ടുപോയി,” അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
ഈ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. “ഇന്റർനെറ്റിൽ ഇപ്പോൾ കൂടുതൽ ആവശ്യമുള്ളത് ഇത്തരത്തിലുള്ള നല്ല വാർത്തകളാണ്” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, “കുറച്ച് മിനിറ്റത്തേക്ക് മാത്രമാണെങ്കിൽ പോലും ഒരാളുടെ വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചു കൊടുത്തതിന് വലിയ ബഹുമാനം തോന്നുന്നു” എന്നായിരുന്നു മറ്റൊരു അഭിപ്രായം.
വിജയം മറ്റുള്ളവരുമായി പങ്കിടുമ്പോൾ അത് കൂടുതൽ അർത്ഥവത്താകുന്നു എന്ന സന്ദേശമാണ് ഈ സംഭവം നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

