ബോളിവുഡ് സിനിമാ ലോകത്തെ അപ്രതീക്ഷിത വാര്‍ത്തകളിലൊന്നായി ആമിര്‍ ഖാന്റെ വിവാഹം. മുംബൈയിലെ വസതിയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് അദ്ദേഹം വിവാഹിതനായത്.
സ്പെഷ്യല്‍ മേരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ഈ ചടങ്ങില്‍ സാക്ഷികളായത്.
ദീര്‍ഘകാലമായി സുഹൃത്തുക്കളായ ആമിര്‍ ഖാനും ബെംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റും കഴിഞ്ഞ 25 വര്‍ഷമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഫാഷന്‍, ബ്യൂട്ടി, വെല്‍നെസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ് ഗൗരി സ്പ്രാറ്റ്.
താരത്തിന്റെ മൂന്നാമത്തെ വിവാഹമാണിത്. നേരത്തെ ബാല്യകാല സുഹൃത്തായ റീന ദത്ത, സംവിധായിക കിരണ്‍ റാവു എന്നിവരുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു.
ഏറെ നാളത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

