പ്രണയിനിയെ നേരിൽ കാണുന്നതിനായി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ യുവാവിനെ ഇന്ത്യൻ സൈന്യം തിരികെ അയച്ചു. പാക്ക് അധിനിവേശ കശ്മീർ സ്വദേശിയായ 22 കാരൻ സീഷാൻമിർ ആണ് നിയമവിരുദ്ധമായി അതിർത്തി കടന്നതിന് പിടിയിലായത്.
ഇയാളെ കഴിഞ്ഞ ശനിയാഴ്ച ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ അധികൃതർക്ക് കൈമാറി. സംഭവം ഇങ്ങനെ
കഴിഞ്ഞ മേയ് മാസത്തിലാണ് ഇയാൾ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചത്.
മേയ് 31-ന് ഉറി സെക്ടറിൽ വെച്ച് സൈന്യം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനകൾക്കും നടപടികൾക്കും ശേഷം 2026 ജൂലൈ 4-ന് ഇയാളെ പാക് സൈന്യത്തിന് കൈമാറിയതായി സൈന്യം ഔദ്യോഗികമായി അറിയിച്ചു.
സോഷ്യൽ മീഡിയ പ്രണയം
ബാരാമുള്ളയിലെ തുൽവാരി ഗ്രാമത്തിലുള്ള യുവതിയുമായി സമൂഹമാധ്യമത്തിലൂടെയാണ് യുവാവ് സൗഹൃദത്തിലായത്. ചാറ്റിംഗിനിടെ തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഇയാൾ യുവതിയോട് പങ്കുവെച്ചിരുന്നു.
ഇതിൽ മനസ്സലിഞ്ഞ യുവതി ഇയാളെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെത്തി സൈന്യത്തിന് മുന്നിൽ കീഴടങ്ങി ശിക്ഷ അനുഭവിച്ച ശേഷം ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു ഇരുവരും തമ്മിലുണ്ടായ ധാരണ.
എന്നാൽ ഇന്ത്യയിൽ പ്രവേശിച്ച ഉടൻ തന്നെ സൈന്യം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെയും സൈന്യം ചോദ്യം ചെയ്തിരുന്നു.
കാമുകനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു യുവതി സൈന്യത്തോട് അഭ്യർത്ഥിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സൈന്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

