ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസറെ (SHO) ഒഴിവാക്കണമെന്ന ആവശ്യവുമായി നടി അൻസിബ ഹസൻ രംഗത്ത്.
അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകില്ലെന്ന് ചൂണ്ടിക്കാട്ടി, ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർക്ക് പരാതി നൽകാനാണ് തീരുമാനം. കഴിഞ്ഞ ദിവസം മൊഴി നൽകാനായി സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ മനഃപൂർവം ബുദ്ധിമുട്ടിച്ചതായി അൻസിബയുടെ അഭിഭാഷകൻ ആരോപിച്ചു.
ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും മൊഴിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ല.
ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഇല്ലാത്തതിനാലാണ് നടപടികൾ വൈകിയതെന്ന വിശദീകരണമാണ് പോലീസ് നൽകിയത്. പോലീസിന്റെ ഈ സമീപനം തികച്ചും നിരുത്തരവാദപരമാണെന്ന് അൻസിബ പ്രതികരിച്ചു.
കോടതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് സ്ത്രീത്വത്തെ അപമാനിക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ടിനി ടോമിനെതിരെ പോലീസ് കേസെടുത്തത്. ഇതോടൊപ്പം, അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതുമായി ബന്ധപ്പെട്ട് ശ്വേത മേനോൻ നടത്തിയ ഫേസ്ബുക്ക് പരാമർശങ്ങൾക്കും അൻസിബ മറുപടി നൽകി.
താൻ രാജിവയ്ക്കരുതെന്ന് മമ്മൂട്ടിയും മോഹൻലാൽ വരെ പറഞ്ഞിരുന്നുവെന്ന ശ്വേത മേനോൻന്റെ വിശദീകരണത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് അൻസിബ വ്യക്തമാക്കി. “അത് മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറയട്ടെ” എന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

