കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്രയിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്ന സാമ്പത്തിക ലാഭം ക്രിയാത്മകമായ നിക്ഷേപമാക്കി മാറ്റുന്നതിനായി കെഎസ്എഫ്ഇ പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്നു. കെഎസ്എഫ്ഇ പിങ്ക് ചിട്ടി എന്ന പേരിലുള്ള ഈ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു.
ആലുവയിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യാത്രയ്ക്കുള്ള സൗജന്യ സംവിധാനം സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും, അതൊരു ആദരവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് കൈവരുന്ന സാമ്പത്തിക നേട്ടം അവരുടെ സാമൂഹിക–സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന രീതിയിൽ വിനിയോഗിക്കാൻ കഴിയണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ പുതിയ നിക്ഷേപ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

