വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം.
സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ ഒത്തുകളി നടക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയെ നേരിട്ട് പ്രതിക്കൂട്ടിലാക്കുന്ന രീതിയിലുള്ള രാഷ്ട്രീയ നീക്കങ്ങൾക്കാണ് പ്രതിപക്ഷം പദ്ധതിയിടുന്നത്.
കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടുവെന്ന അതൃപ്തി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും, ഇതുവരെയും കാര്യമായ നടപടികളൊന്നും സ്വീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വിഷയത്തിൽ ഉന്നതതല പരിശോധന നടത്തുമെന്ന് എംപവേഡ് കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇതുവരെയും കമ്മിറ്റിയുടെ യോഗം ചേർന്നിട്ടില്ലാത്തത് വീഴ്ചയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
അതേസമയം, സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ എംഎസ് സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം നടത്തിയിട്ടില്ലെന്നും, പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ഈ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

