മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ലിസി ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു.
ശ്രദ്ധേയമായ ഈ മടക്കയാത്രയ്ക്ക് സംവിധായകന്റെ വേഷമണിയുന്നത് പ്രിയദര്ശന് ആണ് എന്നതും പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകം ഉണർത്തുന്നുണ്ട്. കല്യാണ് ജ്വല്ലേഴ്സിന് വേണ്ടി ഒരുക്കുന്ന പരസ്യചിത്രത്തിലാണ് ഈ താരകുടുംബം ഒന്നിക്കുന്നത്.
ചിത്രത്തിൽ ലിസിക്കൊപ്പം മകൾ കല്യാണിയും വേഷമിടുന്നുണ്ട്. പ്രമുഖ തമിഴ് താരം പ്രഭുവും ഈ പരസ്യചിത്രത്തിന്റെ ഭാഗമാകുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.
1988-ൽ പുറത്തിറങ്ങി മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നിരുന്ന ലിസി, 1991-ൽ പുറത്തിറങ്ങിയ ‘മെയ് ദിനം’ എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിൽ സജീവമായിരുന്നില്ല.
എങ്കിലും 2018-ൽ കൃഷ്ണ ചൈതന്യ സംവിധാനം ചെയ്ത ‘ചൽ മോഹൻ രംഗ’ എന്ന തെലുങ്ക് ചിത്രത്തിൽ താരം വേഷമിട്ടിരുന്നു. മറുവശത്ത്, ബോളിവുഡ് ചിത്രം ‘ഭൂത് ബംഗ്ല’യുടെ വൻ വിജയത്തിന്റെ ആവേശത്തിലാണ് പ്രിയദർശൻ.
അക്ഷയ് കുമാർ നായകനായ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 271 കോടി രൂപയാണ് ഇതിനകം സ്വന്തമാക്കിയത്. സംവിധായകന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണിത്.
‘ലോക’ എന്ന ചിത്രത്തിലൂടെ വലിയൊരു കരിയർ ബ്രേക്ക് നേടാൻ കല്യാണിക്കും സാധിച്ചിരുന്നു. പരസ്യചിത്രത്തിന് ശേഷം ലിസി ചലച്ചിത്ര ലോകത്തേക്ക് പൂർണ്ണമായി തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

