വൈറ്റില കേന്ദ്രീകരിച്ചുണ്ടായ കനത്ത ഗതാഗത തടസ്സത്തിൽ നഗരം മണിക്കൂറുകളോളം സ്തംഭിച്ചു. ഇന്നലെ വൈകിട്ടുണ്ടായ മഴയെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ ഗതാഗത സംവിധാനത്തെ പൂർണ്ണമായും തകിടം മറിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള റോഡിലെ വലിയ കുഴികളാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത വിധം സ്ഥിതിഗതികൾ വഷളാവുകയായിരുന്നു.
സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾ നീണ്ട നിരയായി എളംകുളം കടന്നും നീണ്ടുനിന്നു.
ഇതിനിടയിൽ കുണ്ടന്നൂരിൽ വെച്ച് ലോറി ബ്രേക്ക് ഡൗൺ ആയത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. അരൂർ ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് നടുറോഡിൽ തകരാറിലായത്.
ഇതോടെ വൈറ്റില–പേട്ട റോഡ്, ദേശീയ പാതയിൽ വൈറ്റില–കുണ്ടന്നൂർ പാത, കുണ്ടന്നൂർ–പേട്ട റോഡ് എന്നിവ പൂർണ്ണമായും സ്തംഭിച്ചു. ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ വാഹനങ്ങൾ ഇടറോഡുകളിലേക്ക് തിരിഞ്ഞത് സ്ഥിതി കൂടുതൽ വഷളാക്കി.
വൈറ്റില ജംഗ്ഷനിലെ ഗതാഗത സ്തംഭനത്തെത്തുടർന്ന് വൈറ്റില മുതൽ പാലാരിവട്ടം പിന്നിട്ട് ഇടപ്പള്ളി വരെയും, അതുപോലെ ഏരൂർ, തമ്മനം ഭാഗങ്ങളിലേക്കുള്ള റോഡുകളിലും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി എട്ടരയോടെയാണ് ഗതാഗതം ഭാഗികമായി സാധാരണ നിലയിലേക്ക് എത്തിയത്.
റോഡിലെ കുഴികൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും സമാനമായ പ്രതിസന്ധി തുടരുമെന്നാണ് ആശങ്ക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

