പത്തനംതിട്ട ജില്ലയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പതിമൂന്നുകാരി സഹപാഠികളാൽ ക്രൂരമായ പീഡനത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പെൺകുട്ടിയുടെ സഹോദരി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ ഇടപെട്ടതോടെയാണ് വിവരം പുറംലോകമറിയുന്നത്.
സ്കൂളിലെ അധ്യാപിക ചൈൽഡ് ഹെൽപ് ലൈൻ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി. കൗൺസിലിംഗ് വേളയിൽ താൻ നേരിട്ട
അതിക്രമങ്ങളെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 10 പേർക്ക് പങ്കുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി.
ഇതിൽ പ്രായപൂർത്തിയായവരും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. സ്കൂളിലെ ശുചിമുറിയിലും സഹപാഠിയായ മറ്റൊരു പെൺകുട്ടിയുടെ വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഈ സംഭവത്തിൽ പങ്കാളിയായ സഹപാഠിയായ പെൺകുട്ടിക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. നിലവിൽ, ഇരയായ കുട്ടിയെ സുരക്ഷിതമായി ചൈൽഡ് ഹെൽപ് ലൈൻ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
**കൂടൽ പൊലീസ്** കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കുകയും ചെയ്തു. 10 പേരുടെയും പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

