സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണനേട്ടമായി ഉയർത്തിക്കാട്ടുന്നത് രണ്ട് ഡീലുകളാണെന്ന് രാജ്യസഭാംഗം എ എ റഹീം ആരോപിച്ചു. കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി എന്നതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മംഗലാപുരം യാത്രയെച്ചൊല്ലി വലിയ ചോദ്യങ്ങളാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടി പ്രസിഡന്റിനെ സന്ദർശിക്കുക എന്ന പതിവ് കീഴ്വഴക്കം ലംഘിച്ചാണ് പ്രതിപക്ഷ നേതാവ് മംഗലാപുരത്തേക്ക് പോയത്.
തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യം കോൺഗ്രസ് അധ്യക്ഷനെ കാണണമെന്ന പാർട്ടിയിലെ കീഴ്വഴക്കത്തിന് വിരുദ്ധമായി, വി ഡി സതീശൻ ആദ്യം സന്ദർശിച്ചത് അദാനി ഗ്രൂപ്പിന്റെ പ്രസിഡന്റിനെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരൂഹത നിറഞ്ഞ ഈ മംഗലാപുരം യാത്രയുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാവണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

