രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കോട്ടയം ചെറിക്കൽ ഗവ. യുപി സ്കൂളിൽ വിദ്യാർഥികൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐഡിഎ) സെൻട്രൽ കേരള കോട്ടയം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ‘ജാഗ്രത 2.0’ എന്ന പേരിലാണ് പരിപാടി നടത്തിയത്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജയമോൾ സജി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ലഹരി വസ്തുക്കൾ സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് കുമരകം സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിന് അദ്ദേഹം നേതൃത്വം നൽകി.
ഐഡിഎ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ച് പ്രസിഡന്റ് ഡോ. നിധീഷ് മൗലാന അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് രാജി തങ്കപ്പൻ സംസാരിച്ചു.
കുമരകം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ, സിഡിഎച്ച് കൺവീനർ ഡോ. അബി മാത്യു, വിമൻസ് ഡെന്റൽ കൗൺസിൽ കോ–ഓർഡിനേറ്റർ ഡോ.
നീതു നിധീഷ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

