എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം.എം. മണി വീണ്ടും രംഗത്ത്.
വട്ടവടയിൽ നടന്ന അഭിമന്യു അനുസ്മരണ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. കൊലപാതകം നടന്നത് എറണാകുളം മഹാരാജാസ് കോളജിൽ ആയിപ്പോയെന്നും, അത് മറ്റൊരു സ്ഥലത്തായിരുന്നെങ്കിൽ പ്രതികളെ വെറുതെ വിടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: “ഉന്നത വിദ്യാഭ്യാസത്തിനു പോയ അഭിമന്യുവിനെ നിഷ്ഠുരമായി കൊന്നു. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതേ വിട്ടിട്ടില്ല.
അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്.
നിർഭാഗ്യവശാൽ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കിൽ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു.
അത് ഉറപ്പാ. എന്നാൽ ഇത് നമ്മൾ വിടുന്നില്ല.
ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ…” നേരത്തെയും സമാനമായ രീതിയിൽ രാഷ്ട്രീയ എതിരാളികളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
അഭിമന്യു വധക്കേസിലെ പ്രതികളെ നിയമനടപടികൾക്കപ്പുറം കൈകാര്യം ചെയ്യുമെന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ വാക്കുകൾക്ക് നേരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

