കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ ഘടനയിൽ നിർണായകമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ ഇടതുപക്ഷ സർക്കാർ നിയമിച്ചിരുന്ന ആറ് നോമിനികളെ ഒഴിവാക്കിയാണ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ സർവകലാശാലാ ഭരണസമിതിയിൽ യുഡിഎഫ് പക്ഷത്തിന് വ്യക്തമായ മേൽക്കൈ ലഭിച്ചു. പുതുതായി ചുമതലയേറ്റവരിൽ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജൂവൽ കുര്യാക്കോസ് എന്നിവർ ഉൾപ്പെടുന്നു.
ആലപ്പുഴയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ മർദ്ദനത്തിന് ഇരയായ വ്യക്തിയാണ് അജയ് ജൂവൽ കുര്യാക്കോസ്. ഇവർക്ക് പുറമെ നാലുപേരെക്കൂടി സിൻഡിക്കേറ്റിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
നേരത്തെ ഇടതുസർക്കാർ നിയമിച്ചിരുന്ന ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാൻ ഉൾപ്പെടെയുള്ള ആറുപേരെയാണ് സിൻഡിക്കേറ്റിൽ നിന്ന് നീക്കം ചെയ്തത്. കേരള സർവകലാശാലയിലെ ഈ മാറ്റത്തിന് സമാനമായ രീതിയിൽ കാലിക്കറ്റ് സർവകലാശാല ഉൾപ്പെടെയുള്ള മറ്റ് സർവകലാശാലകളുടെ സിൻഡിക്കേറ്റുകളിലും സർക്കാർ നോമിനികളെ ഉടൻ തന്നെ നിയമിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

