വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് പുതിയ അപേക്ഷ സമര്‍പ്പിച്ചു. എം.എസ്.സി-യുമായി നടത്തുന്ന ഓഹരി കൈമാറ്റത്തിന്റെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് നീങ്ങുകയുള്ളൂ എന്നും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സെബി-ക്ക് (SEBI) നല്കിയ വിശദീകരണ കത്തില്‍, നിലവിലുള്ളത് പ്രാഥമിക ധാരണ മാത്രമാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ഓഹരി കൈമാറ്റം നടക്കുന്നതിന് മുന്‍പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൃത്യമായ അനുമതി തേടണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉറച്ചുനില്‍ക്കുന്നത്. അതേസമയം, അദാനി പോര്‍ട്സും എം.എസ്.സി-യും തമ്മില്‍ നടന്ന ഇടപാടിന്റെ സ്വഭാവത്തെക്കുറിച്ച് സമഗ്രമായി പരിശോധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

