സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. പുതുതായി ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഓരോരുത്തർക്ക് വീതമാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ മാസം മുതൽ മാത്രം സംസ്ഥാനത്ത് 224 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ കാലയളവിൽ 6 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. നടപ്പു വർഷം ഇതുവരെ ആകെ 300 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗവ്യാപനം ഏറ്റവും കൂടുതൽ രൂക്ഷമായി തുടരുന്നത് കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ്. നിലവിലെ കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിൽ 77 പേർക്കും വയനാട് ജില്ലയിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ചികിത്സ തുടരുന്നു.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ആരോഗ്യ ജാഗ്രത പാലിക്കാനും ബന്ധപ്പെട്ട അധികൃതർ നിർദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

