പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവായി തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട്, നിയമസഭാ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പാർട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
സംഭവത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് സന്ദർശിച്ച വിമത നേതാക്കൾ, തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ടു. പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും ഉപയോഗിക്കാൻ നിയമപരമായ അവകാശം തങ്ങൾക്കാണെന്ന് ഋതബ്രത ബാനർജി വാദിക്കുന്നു.
ഭൂരിഭാഗം എം.എൽ.എമാരുടെയും മുൻ കൗൺസിലർമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും വിമതർ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ 47 ഓളം മുൻ കൗൺസിലർമാരെ ഉൾപ്പെടുത്തി വിമത വിഭാഗം യോഗം ചേരുകയും തങ്ങളുടെ സ്വാധീനം വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. പാർട്ടിയുടെ പേരും ചിഹ്നവും വ്യാജമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മുതിർന്ന നേതാവ് ഡോല സെൻ വിമത എം.എൽ.എമാർക്കെതിരെ പോലീസിൽ പരാതി നൽകി.
വ്യാജ രേഖകൾ ചമയ്ക്കുക, പാർട്ടി പേര് അനധികൃതമായി ഉപയോഗിക്കുക, ചട്ടവിരുദ്ധമായി യോഗങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയുടെ ജനപിന്തുണയിൽ ഇടിവുണ്ടായിട്ടില്ലെന്ന് ടി.എം.സി എം.പി മഹുവ മൊയ്ത്ര വ്യക്തമാക്കി.
“മമത ബാനർജിയുടെ നേതൃത്വത്തിനാണ് ജനങ്ങൾ വോട്ട് നൽകിയതെന്നും ചില നേതാക്കളോ കൗൺസിലർമാരോ പാർട്ടി വിട്ടുപോയത് കൊണ്ട് പാർട്ടിയുടെ ജനപിന്തുണ കുറയില്ലെന്നും ടി.എം.സി എം.പി മഹുവ മൊയ്ത്ര വ്യക്തമാക്കി.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

